ബംഗാളില്‍ വീട്ടമ്മ ക്രൂരബലാത്സംഗത്തിരയായി. മൂന്ന് യുവാക്കള്‍ ചേര്‍ന്നാണ് വീട്ടമ്മയെ ബലാത്സംഗത്തിരയാക്കിയത്. കൊല്‍ക്കത്തയില്‍ നിന്ന് 195 കിലോമീറ്റര്‍ അകലെ സെയ്ന്ത്യയില് തിങ്കളാഴ്ച പുലര്‍ച്ച 1.30 ഓടെയാണ് സംഭവം.
ബലാത്സംഗത്തിന് ശേഷം സ്വകാര്യഭാഗത്ത് ഗ്ലാസ് ബോട്ടില്‍ തള്ളിക്കയറ്റി. സ്ത്രീയെ അതീവ ഗുരതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടതുണ്ടെന്നും മെച്ചപ്പെട്ട ആശുപത്രിയിലേക്ക് മാറ്റുവാനുള്ള ശാരീരികാവസ്ഥയല്ല ഇപ്പോഴെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി പോലീസ് അറിയിച്ചു.
അക്രമികളില്‍ ഒരാളെ സ്ത്രീക്ക് മുന്‍പരിചയമുള്ളയാളാണ്. യുവതിയുടെ വീട്ടില്‍ കയറിയാണ് ആക്രമണം നടത്തിയത്. ശബ്ദം കേട്ട് ഉറങ്ങികിടക്കുകയായിരുന്ന ഇവരുടെ മകള്‍ ഒച്ചവെച്ചങ്കിലും അയല്‍ക്കാര്‍ സഹായിക്കാന്‍ തയ്യാറായില്ലെന്നും പോലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.