Home app

ദിലീപിന്റെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിന്റെ സന്ദര്‍ശകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. സിനിമാക്കാരുടെ കൂട്ടസന്ദര്‍ശനത്തെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കുടുംബാംഗങ്ങള്‍ക്കും പ്രധാനവ്യക്തികള്‍ക്കും മാത്രമായിരിക്കും ഇനിമുതല്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കുക.

കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഓണത്തിനും ദിലീപ് ജയിലില്‍ കഴിയേണ്ടി വന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആലുവ ജയിലിലേക്ക് സിനിമാക്കാരുടെ ഒഴുക്കായിരുന്നു. നടന്‍ ജയറാം ഓണക്കോടിയുമായി എത്തിയപ്പോള്‍ ഗണേശ് കുമാര്‍, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, വിജയരാഘവന്‍ സംവിധായകന്‍ രഞ്ജിത്ത്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ നടന് ഓണാശംസകളുമായി എത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top