Home app

കേന്ദ്രമന്ത്രിയായെത്തുന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിനു കേരള ബിജെപി ഘടകം സ്വീകരണം നല്‍കും

കേന്ദ്ര ടൂറിസം- ഐടി മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിന് വന്‍ സ്വീകരണം നല്‍കുമെന്ന് ബിജെപി കേരളാ ഘടകം. ഞായറാഴ്ച രാവിലെ 9.30 ന് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന മന്ത്രിയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. ഉച്ചയ്ക്ക് 1.30 ന് റോഡ് ഷോ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം അഡ്വ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പളളി നിയോജക മണ്ഡലത്തിലെ ഒന്‍പതു പഞ്ചായത്തുകളിലൂടെയും കടന്നു പോകുന്ന റോഡ് ഷോ കണ്ണന്താനത്തിന്റെ വീടിനു സമീപം മണിമലയിലാണ് സമാപിക്കുക.

തിങ്കളാഴ്ച സ്വകാര്യ ചടങ്ങിനായി കണ്ണൂരിലെത്തുന്ന മന്ത്രിയ്ക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും. 12 ന് കോട്ടയത്ത് തിരികയെത്തുന്ന മന്ത്രി വൈകിട്ട് തിരുനക്കര ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

15 ന് ജന്മനാട്ടില്‍ മന്ത്രിക്ക് കാഞ്ഞിരപ്പള്ളി പൗരാവലി പൗരസ്വീകരണം ഒരുക്കുന്നുണ്ട്. അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. വൈദ്യുത മന്ത്രി എം.എം. മണി, ആന്റോ ആന്റണി എംപി, പി.ജെ. ജോസഫ് എംഎല്‍എ, എന്‍. ജയരാജ് എംഎല്‍എ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ എംഎല്‍എമാരായ കെ.ജെ. തോമസ്, ജോര്‍ജ് ജെ. മാത്യു, ബിജെപി സംസ്ഥാന-ജില്ലാ നേതാക്കള്‍, ഘടകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തുടര്‍ന്ന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ കൗണ്‍സിലിലെ ബിഷപ്പുമാരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. 16 ന് തിരുവനന്തപുരത്തും മന്ത്രിക്ക് ബിജെപി സ്വീകരണം നല്‍കുന്നുണ്ട്. അന്ന് വൈകിട്ട് മന്ത്രി ഡല്‍ഹിക്കു മടങ്ങും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top