ശ്രീവത്സം ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന മാനേജരുടെ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍. മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവ് ആലപ്പുഴ ഹരിപ്പാട് സ്വദേശി കൃഷ്ണനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിപ്പാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ശ്രീവത്സം ഗ്രൂപ്പിന്റെ അനധികൃത സ്വത്തിടപാടുമായി ബന്ധപ്പെട്ട് രാധാമണിയുടെയും കൃഷ്ണന്റെയും ഹരിപ്പാട്ടെ വീട്ടില്‍ നേരത്തെ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
ശ്രീവത്സം ഗ്രൂപ്പിന്റെ എല്ലാ ഇടപാടുകളും അറിയാവുന്ന ആളാണ് കൃഷ്ണന് എന്ന് പറയപ്പെടുന്നു.