Home app

പ്രതിരോധമന്ത്രിയായി നിര്‍മല സീതാരാമന്‍ ചുമതലയേറ്റു

ഇന്ദിരാ ഗാന്ധിക്ക് ശേഷം ഇന്ത്യയുടെ രണ്ടാമത്തെ വനിതാ പ്രതിരോധമന്ത്രിയായി നിര്‍മല സീതാരാമന്‍ ചുമതലയേറ്റു. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അധിക ചുമതലയായാണു പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. അരുണ്‍ ജെയ്റ്റ്ലിയില്‍ നിന്നും വ്യാഴാഴ്ച അധികാരം ഏറ്റെടുത്ത നിര്‍മല സീതാരാമന്‍ തന്റെ പ്രഥമ പരിഗണന ഇന്ത്യന്‍ സായുധ സേനയ്ക്കായിരിക്കുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. സൈനികരുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമത്തിനും പ്രത്യേക പരിഗണ നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ഉപകരങ്ങളുടെ നിര്‍മാണത്തെ ഉള്‍പ്പെടുത്തി കൂടുതല്‍ ഫലപ്രദമാക്കും. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണെന്നും മന്ത്രി പറഞ്ഞു. സൈനികര്‍ക്ക് ആവശ്യമായ ഉപകരങ്ങള്‍ ഏറ്റവും ആധുനികമായത് ഉറപ്പ് വരുത്തും. സൈന്യവും പ്രതിരോധ മന്ത്രാലവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി പരിഹരിക്കാതെ നില്‍ക്കുന്ന പ്രശ്നങ്ങള്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും നിര്‍മല സീതാരമാന്‍ പറഞ്ഞു.

ഏറെക്കാലമായി പുരുഷന്‍മാര്‍ കൈയടക്കി വച്ചിരുന്ന വകുപ്പാണ് പ്രതിരോധവകുപ്പ്. കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോള്‍ അപ്രതീക്ഷിതമായാണ് വാണിജ്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന നിര്‍മല സീതാരമന് പ്രതിരോധ മന്ത്രിസ്ഥാനം ലഭിച്ചത്. പ്രതിരോധ മന്ത്രിയെന്നതിന് പുറമെ രാജ്യത്തിന്റെ സുരക്ഷാ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന മന്ത്രി തല സമിതിയിലും നിര്‍മല അംഗമാവും. സുഷമ സ്വരാജ് അടക്കം ഇതോടെ രണ്ട് വനിതകള്‍ കമ്മിറ്റിയില്‍ അംഗമാവും. ആദ്യമായാണ് രണ്ട് വനിതകള്‍ ഒരേ സമയം ഏറെ പ്രാധാന്യമുള്ള മന്ത്രിതല സമിതിയില്‍ അംഗമാവുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top