നോട്ട് അസാധുവാക്കല്‍ പോലുള്ള കടുത്ത തീരുമാനങ്ങളെടുക്കാന്‍ ഇനിയും മടിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മ്യാന്മറില് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇത്തരം വലതും കടുത്തതുമായ തീരുമാനങ്ങള്‍ രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്കായി, വലുതും കടുത്തതുമായ തീരുമാനമെടുക്കാന്‍ ഒരിക്കലും മടിച്ചു നില്‍ക്കില്ല. രാഷ്ട്രീയത്തിന് മേലാണ് രാജ്യത്തിന്റെ താത്പര്യങ്ങള്‍. സര്‍ജിക്കല്‍ സ്ട്രൈക്ക് ആയാലും നോട്ട് അസാധഉവാക്കല് ആയാലും ജിഎസ്ടി ആയാലും ഭയമോ മടിയോ ഇല്ലാതെയാണ് സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തീക പരിഷ്ക്കരണങ്ങളെ ന്യായീകരിച്ചുകൊണ്ട് മോദി പറഞ്ഞു. രള്ളപ്പണ ഇടപാടുകള്‍ നടത്തുന്നുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് രണ്ടു ലക്ഷത്തിലധികം കമ്പനികളുടെ രജിസ്ട്രേഷന് റദ്ദാക്കിയതെന്നും മോദി മ്യാന്മറില് പറഞ്ഞു.