മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 66-ാം പിറന്നാള്‍. മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍ രംഗത്തെത്തി. മമ്മൂട്ടിക്ക് ഒപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു മോഹന്‍ലാല്‍ ആശംസ അറിയിച്ചത്.
മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും ആശംസയുമായി എത്തി. ഡിയറെസ്റ്റ് വാപ്പച്ചിക്ക് സന്തോഷകരമായ പിറന്നാള്‍ ആശംസ നേരുന്നുവെന്നും എക്കാലവും തന്നെക്കാള്‍ ചെറുപ്പമാണ് അദ്ദേഹമെന്ന് ദുല്‍ക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടിക്കൊപ്പമുള്ള ഒരു ഫോട്ടോയും ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അമേരിക്കയില്‍ നിന്നാണ് പൃഥ്വിരാജ് ആശംസകള്‍ നേര്‍ന്നത്. എത്രയും പെട്ടന്ന് അദ്ദേഹത്തിനൊപ്പം വീണ്ടും ഒന്നിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെയെന്നും പൃഥ്വിരാജ് പറഞ്ഞു.
ഹാപ്പി ബര്‍ത്ത് ഡേ മിസ്റ്റര്‍ ഹാന്‍ഡ്സം എന്നായിരുന്നു നിവിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.