പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാന്മര് റ്റേറ്റ് കൗണ്‍സിലര്‍ ഓംഗ് സാന്‍ സൂക്കിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തെന്നാണ് വിവരം. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തേണ്ടത് ഏറെ അത്യാവശ്യമാണെന്ന് മോദി പറഞ്ഞു. സുരക്ഷാ, ഭീകരവിരുദ്ധപ്രവര്‍ത്തനം, വ്യാപാരം, നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങള്‍, ഊര്‍ജം, സംസ്കാരം എന്നീ വിഷയങ്ങളെക്കുറിച്ചും റോഹിങ്ക്യ മുസ്ലീംങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചു ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
ഓംഗ് സാന്‍ സൂക്കിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
By
September 6, 2017 6:41 am