Home app

ഗൗരി ലങ്കേഷിന്റെ കൊലപാതകം: തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. കെയുഡബ്ല്യൂജെ, തിരുവനന്തപുരം പ്രസ് ക്ലബ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

ചൊവ്വാഴ്ച ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വസതിയില്‍ വച്ചാണ് കൊലപാതകം നടന്നത്. ഇവരുടെ വസതിയിലേക്ക് അതിക്രമിച്ചു കയറിയ നാലു പേരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം.

സ്വകാര്യചാനലിലെ പരിപാടി കഴിഞ്ഞ് ഏഴരയോടെയാണ് ഗൗരി വീട്ടിലെത്തിയത്. ഗേറ്റ് തുറക്കുന്നതിനിടയില്‍ അക്രമികള്‍ വെടിവെക്കുകയായിരുന്നുവെന്നാണ് സൂചന. ഏഴ് റൗണ്ട് വെടിയുതിര്‍ത്തതില്‍ മൂന്നെണ്ണം ശരീരത്തില്‍ തുളച്ചുകയറി. വീടിന്റെ വാതിലിനുമുന്നില്‍ തളര്‍ന്നുവീണ ഗൗരി സംഭവസ്ഥലത്തുതന്നെ മരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top