Ernakulam

ദിലീപ് സഹതടവുകാര്‍ക്കൊപ്പം ഓണമുണ്ടു

തിരുവോണ ദിനമായ ഇന്നലെ അന്‍പതിലധികം റിമാന്‍ഡ് തടവുകാര്‍ക്കൊപ്പം ഇരുന്നാണ് ആലുവ സബ്ജയിലില്‍ ദിലീപ് ഓണസദ്യ കഴിച്ചത്. പത്തുതരം കറികളും അടപായസവും അടക്കം കെങ്കേമമായ ഓണസദ്യയാണ് ജയില്‍ വകുപ്പ് തടവുകാര്‍ക്കായി ഒരുക്കിയത്.

രാവിലെ തടവുകാര്‍ തന്നെ ജയില്‍ വളപ്പില്‍ അത്തപ്പൂക്കളം ഒരുക്കി. തടവുകാരിലെ പാചക വിദഗ്ദ്ധര്‍ അടുക്കളയില്‍ സഹായികളായപ്പോള്‍ മറ്റു ചിലര്‍ സെല്ലും പരിസരവും വൃത്തിയാക്കുന്ന തിരക്കിലായിരുന്നു. എന്നാല്‍ ഇതിലൊന്നും കൂടാതെ ഒറ്റയ്ക്ക് ഒരു മൂലയിലിരുന്ന് രാമായണ വായനയിലായിരുന്നു ജയപ്രിയ താരം. സദ്യ തയ്യാറായപ്പോള്‍ സഹതടവുകാര്‍ തന്നെ ദിലീപിനെയും ഉണ്ണാന്‍ വിളിച്ചു. ജയിലിലെ കറികളെല്ലാം താരത്തിന് പെരുത്ത് ഇഷ്ടമായ പ്രതീതിയായിരുന്നു. സദ്യ കഴിഞ്ഞ് തടവുകാര്‍ക്കായി ഓണക്കളികളും മത്സരങ്ങളുമൊക്കെ സംഘടിപ്പിച്ചിരുന്നെങ്കിലും ദിലീപ് അതില്‍ നിന്നെല്ലാം വിട്ടുനിന്നു.

സദ്യ കഴിഞ്ഞ് നേരെ സെല്ലിലെത്തി വീണ്ടും വായന തുടര്‍ന്നു. സഹ തടവുകാര്‍ നിര്‍ബന്ധിച്ചുവെങ്കിലും ദിലീപ് വായനയില്‍ മുഴുകി. ഇടയ്ക്ക് നാമ ജപവും ഉണ്ടായതായി വാര്‍ഡന്മാര്‍ പറഞ്ഞു. നാമം മുടക്കാറില്ല. കുടുംബ ജോത്സ്യന്മാര്‍ ആരോ ഉപദേശിച്ചതാണ് പോലും. എഴാം തിയ്യതി മുതല്‍ ദിലീപിന്റെ ദശയില്‍ മാറ്റം വരുമെന്നും കാര്യങ്ങള്‍ അനുകൂലമായി മാറുമെന്നുമാണ് ജോത്സ്യ പ്രവചനം. ഇതിനിടെ ദിലീപിനെ കാണാന്‍ ഓണക്കാലത്ത് സന്ദര്‍ശക പ്രവാഹം തന്നെയുണ്ട്. ഇന്നും ചില പരിചയക്കാരും സുഹൃത്തുക്കളും ജയിലില്‍ എത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top