മ്യാന്മറില്നിന്നുള്ള റോഹിങ്ക്യ അഭയാര്‍ഥികളെ തിരിച്ചയയ്ക്കുന്ന വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. രണ്ട് റോഹിങ്ക്യ അഭയാര്‍ഥികള്‍ നല്കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയാണ് വിശദീകരണം തേടിയത്. വരുന്ന തിങ്കളാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തേ, കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ദേശീയ മനുഷ്യാവകാശ കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. നാല്‍പ്പതിനായിരത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് രാജ്യത്ത് വിവിധയിടങ്ങളിലായി കഴിയുന്നതെന്നാണ് വിവരം.