Home app

മാവോവാദി നേതാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

വനിതാ മാവോവാദി നേതാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പശ്ചിമ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭവാനി ദളത്തിലെ അംഗം ലതയാണ് കൊല്ലപ്പെട്ടത്. മാവോവാദികള്‍ ഇറക്കിയ ലഘുലേഖയിലാണ് ലത കൊല്ലപ്പെട്ടതായി പറയുന്നത്. ആഗസ്റ്റ് ആറിന് വൈകിട്ട് നാടുകാണി വനമേഖലയിലുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടുവെന്നാണ് ലഘുലേഖ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മൃതദേഹം ബന്ധുക്കളെയോ പ്രവര്‍ത്തകരെയോ കാണിക്കാതെ സംസ്‌കരിക്കേണ്ടി വന്നതിലുള്ള ഖേദപ്രകടനവും സംഘടന നടത്തുന്നുണ്ട്. 1996 മുതല്‍ സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം. മാവോവാദികള്‍ പുറത്തിറക്കിയ ലഘുലേഖയെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെയൊരു അപകടവും മരണവും പോലീസോ വനപാലകരോ അറിഞ്ഞിരുന്നില്ലെന്നാണു വിവരം. സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരിലാണു പത്രിക ഇറക്കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top