Home app

പീഡനശ്രമത്തിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടിയ യുവതിക്ക് പരിക്ക്

ഹൈദരാബാദില്‍ പീഡന ശ്രമത്തിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടിയ യുവതിക്ക് പരിക്ക്. വിവാഹ നിശ്ചയത്തിനായി, ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് വിജയവാഡ സ്വദേശിനിയായ യുവതിക്ക് നേരെ പീഡന ശ്രമമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം- ഹസ്രത്ത് നിസാമുദ്ദീന്‍ മില്ലെനിയം എക്‌സ്പ്രസ് ട്രെയിനില്‍ വച്ചാണ് സംഭവം.

സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യവേ മൂന്ന് യുവാക്കള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും മൂന്നാമന്‍ അത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയുമായിരുന്നു. യുവതികള്‍ ബഹളം വച്ചെങ്കിലും ഫലമുണ്ടായില്ല. ട്രെയിന്‍ സിംഗരായകൊണ്ട റെയില്‍വേ സ്റ്റേഷനു സമീപമെത്തിയപ്പോള്‍ പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു. അതേസമയം, പെണ്‍കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ട്രെയിന്‍ വിജയവാഡ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. റെഡിംഗ്ടണ്‍ ഗള്‍ഫ് എന്ന ഐടി കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറാണ് യുവതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top