പാറ്റൂരിലെ വിവാദ ഫ്ളാറ്റ് സ്ഥിതി ചെയ്യുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നും ഇത് കൈയേറ്റമാണെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തിരുവനനന്തപുരം വിജിലന്‍സ് കോടതിയില്‍ സത്യവാങ്മൂലം നല്കി. ജല അതോറിറ്റിയുടേയും സര്‍ക്കാരിന്റേയും ഭൂമി കൈയേറിയാണ് ഫ്ളാറ്റ് നിര്‍മിച്ചത്. ഈ ഭൂമി തിരിച്ചു പിടിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കേസില്‍ നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ് എന്നിവരെ ഉള്‍പ്പെടെ പ്രതിചേര്‍ത്ത് വിജിലന്‍സ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു. ആര്‍ടെക്ക് എം.ഡി അശോകന്, ജല അതോറിട്ടി എന്‍ജിനിയര്‍മാരായ സോമശേഖരന്‍, മധു എന്നിവരും പ്രതികളാണ്. പ്രതികള്‍ക്കെതിരെ അഴിമതി നിരോധന നിയമത്തിലെ 13(2), 13(1)(ഡി) എന്നീ വകുപ്പുകളും ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളുമാണ് ചുമത്തിയിട്ടുള്ളത്. എഫ്.ഐ.ആര് വിജിലന്‍സ് പ്രത്യേക കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു.
സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അന്യാധീനമായി കൈവശപ്പെടുത്തുന്നതിന് സ്വകാര്യ കമ്പനിയെ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ വഴിവിട്ട് സഹായിച്ചതിന്റെ രേഖകള്‍ സഹിതമാണ് വി.എസ് ഹര്‍ജി സമര്‍പ്പിച്ചത്.