മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകത്തിന്റെ ടീസര്‍ എത്തി. വൈസ് പ്രിന്‍സിപ്പിള്‍ പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ രണ്ട് ഗെറ്റപ്പുകളും ടീസറിലുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക പ്രീതി നേടിയ രേഷ്മ അന്ന രാജനാണ് നായിക. ബെന്നി പി നായരമ്പലത്തിന്റേതാണ് കഥ. ഷാന്‍ റഹ്മാന് സംഗീതവും വിഷ്ണു ശര്‍മ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. രഞ്ജന്‍ എബ്രഹാമാണു എഡിറ്റിങ്. മാക്സ്ലാബ് സിനിമാസ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റാണു ചിത്രം വിതരണം ചെയ്യുന്നത്. ഓഗസ്റ്റ് 31 ന് തിയേറ്ററിലെത്തും.