Home app

ഓണത്തിന് എറണാകുളത്ത് നിന്ന് മലബാറിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് എറണാകുളത്ത് നിന്നും മലബാറിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. സെപ്തംബര്‍ രണ്ടിന് രാത്രി 10.15നാണ് എറണാകുളം- മംഗളൂരു സ്‌പെഷ്യല്‍ (06055) ട്രെയിന്‍ എറണാകുളത്ത് നിന്നും പുറപ്പെടുന്നത്. പിറ്റേ ദിവസം (സെപ്തംബര്‍ മൂന്ന്) രാവിലെ 5.10ന് ട്രെയിന്‍ മംഗളൂരുവില്‍ എത്തിച്ചേരും. തുടര്‍ന്നുള്ള മടക്ക ട്രെയിന്‍ (06056) സെപ്റ്റംബര്‍ മൂന്നിന് രാത്രി 7.40ന് മംഗളൂരുവില്‍ നിന്നും പുറപ്പെട്ട് പിറ്റേ ദിവസം പുലര്‍ച്ചെ 3.30ന് എറണാകുളത്ത് എത്തിച്ചേരും. സ്‌പെഷ്യല്‍ ട്രെയിന് അനുവദിച്ചിരിക്കുന്ന സ്റ്റോപ്പുകള്‍- എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്. സ്ലീപ്പര്‍ ക്ലാസില്‍ 11 കോച്ചുകളും എസി ടു ടയര്‍, എസി ത്രീ ടയര്‍ വിഭാഗങ്ങളില്‍ ഓരോ കോച്ചുകളും ഉണ്ടാകും.

ചെന്നൈയിലേക്ക് അഞ്ചും തെലങ്കാനയിലേക്കും മംഗളൂരുവിലേയ്ക്കും രണ്ട് വീതവും സ്‌പെഷ്യല്‍ ട്രെയിനുകളാണ് റെയില്‍വേ ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ മലയാളികള്‍ ഏറെയുള്ള ബംഗളൂരുവില്‍ നിന്നും മുംബയില്‍ നിന്നും കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കാന്‍ റെയില്‍വേ ഇതുവരെ തയാറായിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top