ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ വിചാരണ വൈകുന്നതില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം. ആശാറാമിന്റെ വിചാരണ വൈകുന്നതെന്തുകൊണ്ടെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഇത്രയും കാലമായിട്ടും ഇരയുടെ മൊഴിപോലും എടുക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. കേസിന്റെ ഇതുവരെയുള്ള പുരോഗതിയെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
16 വയസ്സുള്ള സ്കൂള്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് 2013ല്‍ ആശാറാം ബാപ്പു ജയിലിലാകുന്നത്. രാജസ്ഥാനിലെ ജോധ്പൂരിലെ ആശ്രമത്തില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഗാന്ധിഗനര്‍ കോടതിയിലാണ് 76കാരനായ ആശാറാം ബാപ്പുവിന്റെ കേസ് നടക്കുന്നത്.