ഗുരുവായൂര്‍-എടമണ്‍ പാസഞ്ചര്‍ ട്രെയിനില്‍നിന്ന് മീനച്ചിലാറ്റിലേയ്ക്ക് ചാടിയ മദ്ധ്യവയസ്കന് മരിച്ചു. ട്രെയിന്‍ ചുങ്കം പനയ്ക്കഴപ്പ് റെയില്‍വേ പാലത്തിനു മുകളിലെത്തിയപ്പോഴാണ് ഇയാള്‍ ചാടിയത് . ഇതുകണ്ട് ആറ്റിലെ കടവില്‍ തുണി അലക്കിക്കൊണ്ടിരുന്നവര് പൊലീസില്‍ അറിയിക്കുകയായിരുന്നു. ട്രെയിനിനുള്ളില്‍ നിന്ന് ഇയാളെ പിടികൂടാന്‍ പറഞ്ഞ് ബഹളം കേട്ടതായും ഇവര്‍ വെസ്റ്റ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ആഴംകുറഞ്ഞ ഭാഗത്തേയ്ക്കാണ്? ഇയാള്‍ വീണത്. കരയിലേയ്ക്ക് നീന്താന്‍ നിര്‍ദേശിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. ആഴമുള്ള ഭാഗത്തേക്ക് പോയ ഇയാള്‍ മുങ്ങി താഴുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് കോട്ടയത്തുനിന്ന് എത്തിയ അഗ്നിശമനസേന സ്കൂബ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.