Home app

ഹാര്‍വി ചുഴലിക്കാറ്റ്; ഹൂസ്റ്റണില്‍ അഞ്ച് പേര്‍ മരിച്ചു

ഹൂസ്റ്റണില്‍ ഹാര്‍വി ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയിലും മണ്ണിടിച്ചിലിലും അഞ്ച് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. തകര്‍ന്ന വീടുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തി. നഗരത്തില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. നിരത്തുകളെല്ലാം വെള്ളത്തിനടിയിലായി. ഹൂസ്റ്റണ്‍ നഗരം തന്നെ മുങ്ങിയേക്കാവുന്ന തരത്തിലുള്ള വെള്ളപ്പൊക്കത്തിന് സാധ്യത ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് യുഎസ് കാലാവസ്ഥാ വിഭാഗം നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെ ടെക്സാസ് തീരത്തെത്തിയ കൊടുങ്കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. 50 വര്‍ഷത്തിനിടെ ടെക്സസ് നേരിടുന്ന വലിയ ചുഴലിക്കാറ്റാണിത്. വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകരാറിലായി. 2,30,000 പേര്‍ക്ക് വൈദ്യുതിയില്ലാതായി. ടെക്സാസില്‍ ബുധനാഴ്ച വരെ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

റോക്പോര്‍ട്ട് പട്ടണത്തിലാണ് ഏറ്റവുമധികം നാശനഷ്ടം. 10,000 ആളുകള്‍ അധിവസിക്കുന്ന ചെറുപട്ടണത്തിലെ മുക്കാല്‍ പങ്ക് ആളുകളെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മൂന്നുലക്ഷത്തിലേറെപ്പേരുള്ള കോര്‍പസ് ക്രിസ്റ്റി നഗരത്തിലും വന്‍ നാശനഷ്ടങ്ങളുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top