Home app

മോഡി ബി.ജെ.പിയുടെ മാത്രം പ്രധാനമന്ത്രിയല്ലെന്ന് കോടതിക്ക് ഓര്‍മിപ്പിക്കേണ്ടി വന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് തീരാക്കളങ്കം ; രമേശ് ചെന്നിത്തല

നരേന്ദ്ര മോഡി ബി.ജെ.പിയുടെ മാത്രം പ്രധാനമന്ത്രിയല്ലെന്ന് കോടതിക്ക് ഓര്‍മിപ്പിക്കേണ്ടി വന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് തീരാക്കളങ്കമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വര്‍ദ്ധിച്ചു വരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്കും നേരേ കണ്ണടയ്ക്കുന്ന മോഡിയുടെ സങ്കുചിത രാഷ്ട്രീയത്തെയാണ് ഹരിയാന ഹൈക്കോടതി വിമര്‍ശിച്ചത്.

ഹൈക്കോടതിയുടെ വിമര്‍ശനമുണ്ടായിട്ടും ഒരു ദിവസം കൂടി കഴിഞ്ഞ് മോഡിയില്‍ നിന്നുണ്ടായ പ്രതികരണം ആത്മാര്‍ത്ഥതയോടെയുള്ളതല്ല. ഗോസംരക്ഷകര്‍ പാവങ്ങളെ തല്ലിക്കൊന്നപ്പോള്‍ പ്രധാന മന്ത്രി ഇതുപോലെ പ്രതികരിച്ചിരുന്നു. എന്നിട്ടും അക്രമങ്ങള്‍ക്ക് കുറഞ്ഞില്ല. പ്രധാനമന്ത്രിക്കേറ്റ കനത്ത പ്രഹരമാണ് കോടതിയുടെ പരാമര്‍ശം. ഗോധ്രയിലെ കലാപത്തില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞപ്പോഴും ഗോരഖ്പൂരില്‍ പ്രാണവായു ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ചപ്പോഴും ഗുജറാത്തില്‍ ദളിത് യുവാക്കളെ തല്ലിച്ചതച്ചപ്പോഴുമെല്ലാം പ്രധാനമന്ത്രി സ്വീകരിച്ചത് ഇതേ നിലപാടായിരുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top