കോട്ടയം ഏറ്റുമാനൂരിനു സമീപം പട്ടിത്താനത്ത് നിയന്ത്രണം വിട്ട കെ.എസ്.ആര്.ടി.സി ബസ് സമീപത്തെ കെട്ടിടത്തില്‍ ഇടിച്ചു കയറി പതിമൂന്ന് യാത്രക്കാര്‍ക്ക് പരുക്ക്.പരിക്കേറ്റവരില്‍ മൂന്ന് പേര് സ്ത്രീകളാണ്. ആരുടെയും നില ഗുരുതരമല്ല. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.
തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.