Home app

മന്ത്രി കെ കെ ശൈലജയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കി

രണ്ടു ബാലാവകാശ കമീഷന്‍ അംഗങ്ങളുടെ നിയമനം റദ്ദാക്കിയ കേസില്‍ മന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നീക്കി. പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി. സിംഗിള്‍ബെഞ്ച് പരാമര്‍ശങ്ങള്‍ അനാവശ്യമായിരുന്നുവെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി ചൊവ്വാഴ്ച പരിഗണിച്ചത്. ഹര്‍ജി കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാറ്റിയിട്ടുണ്ട്.

മന്ത്രിയുടെ വാദം കേള്‍ക്കാതെ പരാമര്‍ശം നടത്തിയ സിംഗിള്‍ ബെഞ്ച് വിധി സുപ്രീംകോടതിവിധിയുടെ ലംഘനമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. മന്ത്രി ഒറ്റയ്ക്കായിരുന്നില്ല നിയമനം സംബന്ധിച്ച് തീരുമാനം എടുത്തത്. മന്ത്രിയുള്‍പ്പെട്ട സമിതിയുടേതായിരുന്നു തീരുമാനം. അതിനാല്‍ മന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ അനവസരത്തിലാണെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തുകയായിരുന്നു. കേസില്‍ മന്ത്രി കക്ഷിയായിരുന്നില്ല.

വകുപ്പുസെക്രട്ടറിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശകമീഷന്‍ അംഗങ്ങളുടെ നിയമനതീയതി നീട്ടിനല്‍കിയത്. പിഎസ്സി ചട്ടങ്ങള്‍ പാലിക്കാനാണ് തീയതി നീട്ടിയത്. ആറംഗങ്ങളുടെ നിയമനത്തിന് 18പേരുടെ പട്ടിക തയ്യാറാക്കണമായിരുന്നു. 52 പേരുടെ അപേക്ഷയെങ്കിലും ഇതിന് പരിഗണിക്കണമായിരുന്നു. എന്നാല്‍ ആദ്യ വിജ്ഞാപനത്തില്‍ 40 അപേക്ഷകര്‍ മാത്രമാണ് യോഗ്യരായി ഉണ്ടായിരുന്നത്. പല ജില്ലകളില്‍നിന്നും അപേക്ഷകര്‍ ഉണ്ടായിരുന്നില്ല. ആദ്യ വിജ്ഞാപനത്തിന് ശരിയായ പത്രപ്പരസ്യവും നല്‍കിയിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും സര്‍ക്കാര്‍അപ്പീലില്‍ ബോധിപ്പിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top