Home app

ഇറ്റലി ഇസ്‌കിയയില്‍ ഭൂകമ്പത്തില്‍ ഒരാള്‍ മരിച്ചു: 25 പേര്‍ക്ക് പരിക്ക്

വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന ഇറ്റാലിയന്‍ ദ്വീപായ ഇസ്‌കിയയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ഒരാള്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 8.30 ഓടെ റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്.

കസ്മിസിയോള നഗരത്തില്‍ ദേവാലയം ഉള്‍പ്പടെആറോളം കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെ നിരവധി പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top