പീഡനത്തിന്റെ പേരില്‍ യുവതി ജനനേന്ദ്രിയം മുറിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന സ്വാമി ഗംഗേശാനന്ദയ്ക്ക് ഹൈക്കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലും, 90 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചെങ്കിലും ഗംഗേശാനന്ദ തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ പരിധിയില്‍ പ്രവേശിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
സ്വാമി ഗംഗേശാനന്ദയ്ക്ക് ഹൈക്കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു
By
August 21, 2017 9:08 am