Home app

വാറ്റിനൊപ്പം ജിഎസ്ടി കൂടി അനുവദിക്കില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍

മൂല്യ വര്‍ദ്ധിത നികുതി വാറ്റിനൊപ്പം ചരക്കു സേവന നികുതി കൂടി പിരിക്കാന്‍ വ്യാപാരികളെ അനുവദിക്കില്ലെന്ന് വ്യവസായ മന്ത്രി എസി മൊയ്തീന്‍. ഇതു സംബന്ധിച്ച അപാകതകള്‍ പരിഹരിക്കാന്‍ ജിഎസ്ടി കൗണ്‍സിലിന് സംസ്ഥാനം കത്തെഴുതിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 13 ഇനം നിത്യോപയോഗസാധനങ്ങള്‍ക്ക് സപ്ലൈകോ ഈ സര്‍ക്കാരിന്റെ കാലത്ത് വില വര്‍ദ്ധിപ്പിക്കില്ല. കരിഞ്ചന്തയും പൂഴ്ത്തിവെയ്പും അനുവദിക്കില്ല. ഓണത്തിന് 5 കിലോ അരി കൂടി അനുവദിക്കും. തുടര്‍ന്ന് 25 രൂപയ്ക്കും അരി ലഭ്യമാക്കും.

ഓണത്തിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കിലോ അരി വിതരണം ചെയ്യും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, ബോണസ്, ക്ഷേമ പെന്‍ഷന്‍ എന്നിവയും ഓണത്തിന് മുന്‍പ് വിതരണം ചെയ്യും. വിലക്കയറ്റമില്ലാത്ത, വിഷമയമില്ലാത്ത ഓണം ആഘോഷിക്കുന്നതിന് സപ്ലൈകോ 1500 ഓണച്ചന്ത ആരംഭിക്കും. പലവ്യഞ്ജനം ഉള്‍പ്പെടെയുള്ള നിത്യോപയോഗസാധനങ്ങള്‍ 10 മുതല്‍ 20 ശതമാനം വരെ വിലക്കുറവില്‍ ഇവിടെ ലഭിക്കും. ഹോര്‍ട്ടി കോര്‍പ്പ്, വിഎഫ്പിസികെ എന്നിയുടെ 4000 പച്ചക്കറിച്ചന്തകളും കണ്‍സ്യൂമര്‍ഫെഡിന്റെ 3500 ചന്തകളും ആരംഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top