Home app

ഛത്തീസ്ഗഡില്‍ പശുക്കള്‍ ചത്തു വീണ സംഭവം; മന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്

ഛത്തീസ്ഗഡിലെ റാജ്പുരില്‍ പശുകള്‍ ചത്തുവീണ സംഭവത്തില്‍ മന്ത്രി ബ്രിജ്‌മോഹന്‍ അഗര്‍വാള്‍ രാജിവയ്ക്കണമെന്നു കോണ്‍ഗ്രസ്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പാര്‍ട്ടിക്കു വീഴ്ച സംഭവിച്ചു. പശുക്കളെയും നായ്ക്കളേയും കടത്തിയെന്ന് ആരോപിച്ച് ജനങ്ങളെ ആക്രമിക്കുന്ന സംസ്ഥാനത്താണ് ഈ സംഭവം ഉണ്ടായതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

വളര്‍ത്തു മൃഗങ്ങള്‍ക്കു തീറ്റ വാങ്ങുന്നതിനായുള്ള ഫണ്ട് വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ടു ബിജെപി നേതാവ് ഹരീഷ് വര്‍മയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top