Home app

ഗതാഗത മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയിട്ടില്ലെന്ന് കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്

ഗതാഗത മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയിട്ടില്ലെന്ന് കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. കുട്ടനാട് മാര്‍ത്താണ്ഡം കായലില്‍ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ട് കായല്‍ കയ്യേറി നിര്‍മിച്ചതാണെന്ന ആരോപണവും തെറ്റെന്ന് റിപ്പോര്‍ട്ടിലുണ്ട്. ആരോപണത്തില്‍ വിശദമായ അന്വേഷണം തുടരുമെന്ന് കലക്ടര്‍ അറിയിച്ചു. തോമസ് ചാണ്ടിക്കെതിരായ ഭൂമികൈയേറ്റ ആരോപണം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കലക്ടറോട് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.

ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് തോമസ് ചാണ്ടിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. റിസോര്‍ട്ടിലേക്കുളള റോഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ടാറിങ് നടത്തിയെന്നും റിസോര്‍ട്ടിനോട് ചേര്‍ന്ന കായല്‍ അഞ്ചേക്കറോളം വളച്ചുകെട്ടിയെന്നുമായിരുന്നു പരാതി ഉയര്‍ന്നത്. എന്നാല്‍ തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇതിനുപിന്നില്‍ ഗൂഢാലോചനയുള്ളതായി സംശയമുണ്ടെന്നുമാണ് തോമസ് ചാണ്ടി പറഞ്ഞത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

തനിക്കെതിരെയുളള ആരോപണം തെളിഞ്ഞാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് തോമസ് ചാണ്ടി ഇന്ന് നിയമസഭയില്‍ പറഞ്ഞു. വി.ടി.ബെല്‍റാം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top