Latest News

ബേസിലിന് ‘ഇൻസ്‌പയറിംഗ് ഫിലിം മേക്കർ ഓഫ് ദ ഇയർ’ പുരസ്കാരം; അഭിമാനമെന്ന് മലയാളികൾ

Basil with Rishab Shetty

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’ സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടാൻ ബേസിലിനായി. ഇപ്പോഴിതാ പുതിയ നേട്ടം സ്വന്തമാക്കിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ബേസിൽ. 

ഹിന്ദുസ്ഥാൻ ടൈംസ് ഒടിടി പ്ലെ ‘ചേഞ്ച് മേക്കേഴ്‌സ്’ അവാർഡുകളിൽ ‘ഇൻസ്‌പയറിംഗ് ഫിലിം മേക്കർ ഓഫ് ദ ഇയർ’ അവാർഡ് ആണ് ബേസിൽ സ്വന്തമാക്കിയിരിക്കുന്നത്. നന്ദി അറിയിച്ചു കൊണ്ടുള്ള പോസ്റ്റിനൊപ്പം റിഷഭ് ഷെട്ടിക്കും ജോജു ജോർജിനും മറ്റ് താരങ്ങൾക്കും ഒപ്പമുള്ള ഫോട്ടോ ബേസിൽ പങ്കുവച്ചു. നിരവധി പേരാണ് ബേസിലിന് ആശംസകളുമായി രം​ഗത്തെത്തുന്നത്. 

നേരത്തെ ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിം​ഗ് യങ് പേഴ്സൺ അവാർഡ് ബേസിലിന് ലഭിച്ചിരുന്നു. അമിതാഭ് ബച്ചൻ, കപിൽ ദേവ്, സച്ചിൻ, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്തർ കരസ്ഥമാക്കിയ അവാർഡ് ആണ് ബേസിൽ ജോസഫും സ്വന്തമാക്കിയത്. ‘മിന്നൽ മുരളിക്ക്’ ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ് ലഭിച്ചിരുന്നു. ഏഷ്യ-പസഫിക് മേഖലയിലെ 16 രാജ്യങ്ങളിൽ നിന്നുള്ള സിനിമകളിൽ നിന്നാണ് മിന്നൽ മുരളി ഈ നേട്ടം സ്വന്തമാക്കിയത്.  

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top