കൊല്ലം പറവൂരില്‍ സിപിഎം ബിജെപി സംഘര്‍ഷം. നാലുപേര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മിഥുന്, അഭിരാം എന്നിവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ബിജെപി പ്രവര്‍ത്തകരായ ശ്രീജിത്. അമല്‍ എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി ക്ലാവറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ഇവിടെ സ്ഥാപിച്ചിരുന്ന ഡിവൈഎഫ്ഐ കൊടിമരം ബിജെപി പ്രവര്‍ത്തകര്‍ നശിപ്പിച്ചതിനെ മിഥുന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയതതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സംഘട്ടത്തില്‍ ശ്രീജിതിന് വെട്ടേറ്റിരുന്നു.
ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു. സംഘര്ഷത്തലത്തും പരവൂര്‍ ജംഗഷനിലും കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.