അതിരപ്പിള്ളി പദ്ധതി പ്രായോഗീകമല്ലെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. പദ്ധതി നടപ്പാക്കണമെന്ന് വാശി പിടിക്കുന്നതിനു പിന്നില്‍ അധികാരലക്ഷ്യങ്ങളുള്ള ചില ഉദ്യോഗസ്ഥരും ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന ചില കരാറുകാരും ചേര്‍ന്ന ലോബിയാണെന്ന് പരിസ്ഥിതി പ്രവര്ത്തകന് എം. അച്യുതന് ആരോപിച്ചു. പരിഷത്തിനു വേണ്ടി അതിരപ്പിള്ളി പദ്ധതിയെ കുറിച്ച് പഠനം നടത്തിയ വ്യക്തി കൂടിയാണ് അച്യുതന്.
അതിരപ്പിള്ളി പദ്ധതിയില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി. ഗംഗാധരനും ആവശ്യപ്പെട്ടു. ചിലവ് കുറഞ്ഞ കൂടുതല്‍ ഫലപ്രദമായ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജല വൈദ്യുത നിലയങ്ങള്‍ ശാശ്വതമല്ലെന്നും സൗരോര്‍ജം ഉപയോഗപെടുത്തുകയാണ് വേണ്ടതെന്നുമാണ് സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപന ചടങ്ങില്‍ മുഖ്യമന്ത്രി നിലപാട് എടുത്തത്. പരിഷത്തും കൈവിട്ടതോടെ അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ വൈദ്യുതി മന്ത്രി ഒറ്റപ്പെട്ട സ്ഥിതിയാണ്.