അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതിയെ എതിര്‍ക്കുന്ന സിപിഐ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് വൈദ്യുത മന്ത്രി എം.എം. മണി. പദ്ധതിയെ എതിര്‍ക്കുന്നത് വിവരക്കേടാണെന്നും പദ്ധതിയുമായി മുന്നോട് പോകുമെന്നും മണി അറിയിച്ചു. കാര്യങ്ങള്‍ അറിയാതെയാണ് ഘടകകക്ഷി പദ്ധതിയെ എതിര്‍ക്കുന്നത്. എല്ലാവര്ക്കും വൈദ്യുതി വേണം എന്നാല്‍ പദ്ധതി നടപ്പാക്കുമ്പോള്‍ പരിസ്ഥിതിയെന്നു പറഞ്ഞ് മുടക്കുന്നതാണ് രീതി. പരിസ്ഥിതി പ്രശ്നമുണ്ടെങ്കില്‍ അത് പരിഹരിച്ച് നടപ്പാക്കാനുള്ള നടപടി സ്വീകരിക്കും. സിപിഐ ഇനിയും സമ്മര്‍ദം തുടരുകയാണെങ്കില്‍ പദ്ധതി ഉപേക്ഷിച്ച് ജനങ്ങളോട് പറയുമെന്നും അദ്ദേഹം അറിയിച്ചു. കോടികള്‍ ചിലവഴിച്ച് വൈദ്യുതി വാങ്ങുന്നത് തടയാനാണ് വൈദ്യുതി നിലയം നിര്‍മിക്കുന്നത്. ഇത് തടയുന്നത് മറ്റ് ലക്ഷ്യങ്ങളോടെയാണ്. പദ്ധതി നടപ്പാക്കുന്നത് നാടിനു വേണ്ടിയാണ് അല്ലാതെ തന്റെ സ്വകാര്യ ആവശ്യത്തിനല്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേയും രൂക്ഷമായ വിമര്‍ശനമാണ് മന്ത്രി നടത്തിയത്. ജില്ലാ സെക്രട്ടറിമാരെക്കൊണ്ട് വേണ്ടത്തത് പറയിപ്പിച്ച് സര്‍ക്കാരിനെ അപമാനിക്കുകയും പിന്നീട് അത് വിവാദമാകുമ്പോള്‍ പാര്‍ട്ടി നടപടിയല്ലെന്ന് പറഞ്ഞ് തടത്തപ്പുന്നതുമാണ് കാനത്തിന്റെ രീതിയെന്ന് എംഎം മണി ആരോപിച്ചു. പിണറായിക്കെതിരേ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു നടത്തിയ വിവാദ പരാമര്‍ശത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുന്നണി സംവിധാനത്തില്‍ ഒന്നിച്ചു നില്‍ക്കുന്നതാണ് നല്ലെതെന്നും മലര്‍ന്ന് കിടന്ന് തുപ്പുന്നത് മറ്റുള്ളവര്‍ക്ക് ഗുണം ചെയ്യുമെന്നും മണി പറഞ്ഞു.