ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ കുഴല്‍കിണറില്‍ വീണ കുട്ടിയെ 11 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. ഗുണ്ടൂരിലെ വിനുകൊണ്ടമണ്ടല് ഉമാദിവരത്താണ് സംഭവം. ദേശീയ ദുരന്തനിവാരണ സേനയും പോലീസും അഗ്നിശമന സേനയും ചേര്‍ന്ന് നടത്തിയ തീവ്രപരിശ്രമത്തിനൊടുവിലാണ് കുട്ടിയെ ജീവിതത്തിലേക്ക്് മടക്കിക്കൊണ്ടുവന്നത്. രണ്ടുവയസുളള ചന്ദ്രശേഖരനാണ് കുഴല്‍കിണറില്‍ പതിച്ചത്. വീടിനുസമീപം കളിക്കുന്നതിനിടെയാണ് കുട്ടി മൂടിയില്ലാത്ത കുഴല്‍കിണറില്‍ അബദ്ധത്തില്‍ വീണത്. 15 അടി താഴ്ചയിലാണ് കുട്ടി വീണത്.
കുട്ടിയുടെ കരച്ചില് കേട്ട അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസും അഗ്നിശമന സേനയും രംഗത്തെത്തി. ദുരന്തനിവാരണ സേന സ്ഥലത്തെത്തിയതോടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് വേഗം കൂടിയത്.ശ്വാസം നിലയ്ക്കാതിരിക്കാന്‍ കുഴല്‍വഴി ജീവശ്വാസം നല്കി. പിന്നീട് കുഴല്‍കിണറിന് സമീപത്തായി മണ്ണ്മാന്തി ഉപയോഗിച്ച് സമാന്തരമായി കുഴിയെടുത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.