Home app

സ്വാതന്ത്ര്യദിനത്തെ പോലും ആര്‍എസ്എസ് രാഷ്ട്രീയവത്ക്കരിക്കുന്നു: കോടിയേരി

സ്വാതന്ത്ര്യദിനത്തെ പോലും രാഷ്ട്രീയവത്ക്കരിക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുന്നതിന്റെ തെളിവാണ് പാലക്കാട് വിലക്ക് ലംഘിച്ച് ദേശീയ പതാക ഉയര്‍ത്തിയ മോഹന്‍ ഭഗവതിന്റെ നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊതു വിദ്യാലയത്തില്‍ മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത് ശരിയല്ല.ആര്‍എസ്എസ് നിയന്ത്രിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടക്കുന്ന കാവിവത്ക്കരണത്തിന്റെ തെളഇവാണ് സംഭവമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ മുളയിലേ നുള്ളണം. ഈ സ്ഥിതി അനുവദിച്ചുകൊടുത്താല്‍ ഇത്തരത്തിലുള്ള തെറ്റായ കാര്യങ്ങള്‍ സ്‌കൂളുകളില്‍ ആവര്‍ത്തിക്കപ്പെടുമെന്നും കോടിയേരി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top