Home app

കേരളത്തിലും ബ്ലൂ വെയില്‍ ഇര

ബ്ലൂവെയ്ല്‍ ഗെയിം കേരളത്തിലും ഇരയെ കണ്ടെത്തിയതായി സംശയം. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയായ കൗമാരക്കാരന്റെ ആത്മഹത്യയാണ് ബ്ലൂവെയ്ല്‍ ഗെയിം കാരണമാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മനോജിന്റെ മരണം ബ്ലൂവെയ്ല്‍ ഗെയിമിന്റെ സ്വാധീനം മൂലമാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

താന്‍ ബ്ലൂവെയ്ല്‍ ഗെയിം കളിക്കുന്നതായി മനോജ് തങ്ങളോട് പറഞ്ഞിരുന്നതായി മാതാപിതാക്കള്‍ ഓര്‍ക്കുന്നു. എന്നാല്‍ അന്ന് ഇതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചുള്ള കൃത്യമായ ധാരണ ഇവര്‍ക്കില്ലായിരുന്നു. കഴിഞ്ഞ നവംബര്‍ മുതല്‍ മനോജ് ബ്ലൂ വെയ്ല്‍ ഗെയിം കളിച്ചിരുന്നതായാണ് ഇപ്പോള്‍ സംശയിക്കുന്നത്. ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം ജൂലൈ 26-ന് മനോജ് ആത്മഹത്യ ചെയ്തു.

ഈ കാലയളവില്‍ വലിയ മാറ്റങ്ങളാണ് കുട്ടിയില്‍ ഉണ്ടായതെന്ന് മാതാപിതാക്കള്‍ ഓര്‍ക്കുന്നു. വീട്ടുകാരോട് അകന്ന മനോജ് ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ ആരംഭിച്ചു. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം മാത്രം പുറത്തു പോകാറുണ്ടായിരുന്ന മനോജ് ഒറ്റയ്ക്ക് കടല്‍ കാണാന്‍ പോയി. വീട്ടുകാരറിയാതെ കോട്ടയം വരെ പോയി വന്നു. നീന്തലറിയാതെ പുഴയില്‍ ചാടി. രാത്രികളില്‍ ഒറ്റയ്ക്ക് സെമിത്തേരിയില്‍ പോയി ഇരുന്നു. ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ജൂലൈ 26-ന് ആത്മഹത്യ ചെയ്യും മുന്‍പ് മനോജ് ഫോണില്‍ നിന്ന് ഗെയിം ഡിലീറ്റ് ചെയ്തിരുന്നുവെന്നാണ് സംശയിക്കുന്നത്. ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് മനോജിന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇതേക്കുറിച്ചുള്ള പരാതി ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ മരണകാരണം ബ്ലൂവെയ്ല്‍ ഗെയിം ആണെന്ന് ഈ ഘട്ടത്തില്‍ ഉറപ്പിക്കാന്‍ സാധിക്കില്ലെന്നും ഐ.ജി മനോജ് എബ്രഹാം അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top