Home app

ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് മോഹന്‍ഭഗവത് പതാക ഉയര്‍ത്തി

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് പാലക്കാട്ടെ എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്തി. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് ഭഗവത് പതാക ഉയര്‍ത്തിയത്. പാലക്കാട് മൂത്താന്തറ കര്‍ണ്ണകിയമ്മല്‍ സ്‌കൂളിലാണ് മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം സംസാരിക്കുകയും ചെയ്തു.

രാഷ്ട്രീയ നേതാക്കള്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു. മോഹന്‍ഭഗവതിനെകൊണ്ട് പതാക ഉയര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നത്. തിങ്കളാഴ്ച രാത്രി ജില്ലാ പോലീസ് മേധാവി, തഹസില്‍ദാര്‍,ഡെപ്യൂട്ടി തഹസില്‍ദാര്‍,ഡിഡിഇ എന്നിവര്‍ക്കും കളക്ടര്‍ ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു. വിലക്കുണ്ടായിരുന്നതിനാല്‍ ഔദ്യാഗിക പദവി വഹിക്കുന്ന ആരും ചടങ്ങിനെത്തിയരുന്നില്ല.

വിലക്ക് മറികടന്ന് പതാക ഉയര്‍ത്തിയ സംഭവത്തില്‍ മോഹന്‍ഭഗവതിനെതിരെ പോലീസ് കേസെടുത്തേക്കും.ചടങ്ങിന്റെ ദൃശ്യങ്ങള്‍ പോലീസ് പകര്‍ത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top