Home app

ഗോരഖ്പുര്‍ ദുരന്തം അതീവ ദുഃഖകരം: പ്രധാനമന്ത്രി

ഗോരഖ്പുര്‍ ദുരന്തം അതീവ ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോരഖ്പുരില്‍ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്കൊപ്പമാണ് രാജ്യം നില്‍ക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരുമിച്ച് നിന്ന് പുതിയ ഇന്ത്യ സൃഷ്ടിക്കാനാണ് നാം ശ്രമിക്കേണ്ടത്. ഗോരഖ്പുര്‍ വിഷയത്തിലും പ്രളയമടക്കമുള്ള പ്രകൃതി ദുരന്തമുണ്ടായപ്പോഴും രാജ്യത്ത് ജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ചു. എല്ലാവര്‍ക്കും തുല്യ പ്രധാന്യമുള്ള നവഭാരതമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top