Home app

മെഡിക്കല്‍ കോളേജ് കോഴ ; ബിജെപി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് എംടി രമേശിന്റെ പേര് ഒഴിവാക്കാന്‍ തീരുമാനം

മെഡിക്കല്‍ കോളേജ് കോഴ വിവാദവുമായി ബന്ധപ്പെട്ട ബിജെപി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് എംടി രമേശിന്റെയും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അനുയായി സതീഷ് നായരുടെയും പേര് ഒഴിവാക്കാന്‍ ബിജെപി തീരുമാനം. വിജിലന്‍സ് അന്വേഷണമുള്‍പ്പെടെയുള്ള നിയമനടപടികള്‍ നേരിടുന്നതിന്റെ ഭാഗമായാണ് നീക്കം. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും എം.ടി രമേശും വിജിലന്‍സിന്റെ ചോദ്യംചെയ്യലിന് വിധേയമാകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇവര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നത്. പേരുകള്‍ ഒഴിവാക്കുന്നതോടൊപ്പം ഇതിനനുസൃതമായി വിജിലന്‍സിനു മൊഴി നല്‍കാനും ദേശീയനേതൃത്വം നിര്‍ദേശിച്ചെന്നാണു വിവരം. അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ടു കമ്മിഷന്‍ അംഗം എ.കെ.നസീറിനെതിരെ തല്‍ക്കാലം നടപടിയെടുക്കേണ്ടെന്നും നേതൃത്വം ധാരണയിലെത്തി.

വിവാദത്തില്‍ വി.വി രാജേഷിനെതിരായ അച്ചടക്ക നടപടിക്ക് ശേഷം ചേരുന്ന ഭാരവാഹി യോഗത്തില്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കും. അതേസമയം രാജേഷിനെതിരായ അച്ചടക്ക നടപടിയില്‍ മുരളീധര പക്ഷത്തിന് അമര്‍ഷമുണ്ട്. മാത്രമല്ല അന്വേഷണ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്താനുള്ള നീക്കത്തേയും മുരളീധരപക്ഷക്കാര്‍ എതിര്‍ക്കും. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് വിജിലന്‍സിന് നല്‍കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. പുതിയ റിപ്പോര്‍ട്ടിനനുസരിച്ച് വിജിലന്‍സിനു മൊഴി നല്‍കാന്‍ കമ്മിഷന്‍ അംഗങ്ങളായ കെ.പി.ശ്രീശന്‍, എ.കെ.നസീര്‍ എന്നിവര്‍ക്ക് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കി. ഈമാസം 22നാണ് ഇരുവരും മൊഴി നല്‍കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top