വിഖ്യാത ശാസ്ത്രജ്ഞന് ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ഭാര്യയ്ക്കും മക്കള്‍ക്കുമെഴുതിയ കത്തുകള്‍ ലേലത്തില്‍ പോയത് 13.7 ലക്ഷം രൂപയ്ക്ക്. അതായത് 21492 ഡോളറിന്. മിലേവ മാരിക്കുമായുള്ള വിവാഹ മോഡനത്തെ കുറിച്ചും മക്കളായ ഹാന്‍സ് , എഡ്വേര്‍ഡ് എന്നിവരുടെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ആശങ്കയുമാണ് കത്തില്‍ പങ്കുവെക്കുന്നത്.
1919 ല്‍ എഴുതിയ കത്തിന്റെ ഒരു വശത്ത് ആല്‍ബര്‍ട്ട് എന്നും മറ്റേ ഭാഗത്ത് പപ്പ എന്നം എഴുതി ഒപ്പുവെച്ചിട്ടുണ്ട്. ഐന്‍സ്റ്റീന്റെ കുടുംബ ജീവിതത്തെ കുറിച്ചും ശാസ്ത്രസംബന്ധിയായ അറിവിനെ കുറിച്ചും കത്തില്‍ നിന്ന് മനസിലാക്കാമെന്ന് അമേരിക്കയിലെ ആര്‍ആര്‍ ലേലക്കമ്പനി പറഞ്ഞു.