Home app

ഹമീദ് അന്‍സാരിയോട് ഇന്ത്യ വിട്ടുപോകാന്‍ ആര്‍എസ്എസ

മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയോട് ഇന്ത്യ വിട്ടുപോകാന്‍ ആര്‍എസ്എസ്. മുതിര്‍ന്ന ആര്‍എസ്എസ് നേതാവും ബിജെപി ഉപദേഷ്ടാവുമായ ഇന്ദ്രേഷ് കുമാറാണ് വിവാദ പരാര്‍ശം നടത്തിയത്. ഇന്ത്യയിലെ മുസ്ലീം ജനവിഭാഗത്തിന്റെ സുരക്ഷ സംബന്ധിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് ഉപരാഷ്ട്രപദത്തില്‍ നിന്ന് വിരമിക്കുന്നതിനു മുന്‍പ് നല്‍കിയ അവസാന അഭിമുഖങ്ങളിലൊന്നില്‍ അന്‍സാരി വ്യക്തമാക്കിയിരുന്നു. ഇതാണ് ആര്‍എസ്എസിനെ ചൊടിപ്പിച്ചത്.

അന്‍സാരിക്ക് സുരക്ഷിതമെന്ന് തോന്നുന്ന രാജ്യത്തേക്ക് പോകാമെന്ന് പറഞ്ഞ ആര്‍എസ്എസ് നേതാവ് അദ്ദേഹത്തോട് സമാനമായ ആശയമുള്ള മുസ്ലീങ്ങളും ഇന്ത്യ വിട്ടു പോകണമെന്ന് ആവശ്യപ്പെട്ടു. നാഗ്പൂരില്‍ രാഷ്ട്രീയ മുസ്‌ലീം മഞ്ച് രക്ഷാബന്ധന്‍ ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ്? കുമാര്‍.

മുസ്ലീം മതവിഭാഗത്തിലുള്ളവര്‍ പോലും അന്‍സാരിയുടെ വാക്കുകള്‍ക്ക് ചെവികൊടുത്തില്ലെന്നു പറഞ്ഞ ഇന്ദ്രേഷ് കുമാര്‍, അധികാരത്തിലിരുന്ന പത്ത് വര്‍ഷവും അന്‍സാരിക്ക് മുസ്‌ലീങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടായിരുന്നില്ലല്ലോയെന്നും ചോദിച്ചു. നേരത്തെ, ഉപരാഷ്ട്രപതിയായി ചുമതലയേറ്റ വെങ്കയ്യ നായിഡുവും തന്റെ മുന്‍ഗാമിയെ തള്ളി രംഗത്തെത്തിയിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും അത് ശുദ്ധ അസംബന്ധമാണെന്നുമായിരുന്നു നായിഡു പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top