തൃശൂര്‍ നെടുമ്പാളില്‍ പട്ടാപ്പകല്‍ റോഡില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ 2ാം പ്രതിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കാറളം പുല്ലത്തറ സ്വദേശി പക്രു എു വിളിക്കു നിധീഷാണ് അറസ്റ്റിലായത്. കേസിലെ പ്രധാനപ്രതി ജിജോ നേരത്തെ അറസ്റ്റിലായിരുന്നു.
കേസിലെ പ്രധാനപ്രതി ജിജോയെ പുതുക്കാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ബോംബ് നിര്‍മാണത്തെ കുറിച്ചും, ബോംബ് ഒളിപ്പിച്ച് വച്ചതിനെ കുറിച്ചും പോലീസിന് വിവരം ലഭിക്കുന്നത്.നിധീഷ് ഒളിപ്പിച്ചു വെച്ചിരു 3 ബോംബുകള്‍ പോലീസ് കണ്ടെടുത്തു. പുതുക്കാട് സി. ഐ, എസ്. പി. സുധീരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കണ്ടെടുത്ത 3 നാടന്‍ ബോംബുകളും തൃശൂരില്‍ നിന്ന് എത്തിയ ബോംബ് സ്ക്വാഡ് നിര്‍വീര്യമാക്കി.
കാറളം പുല്ലത്തറ പാലത്തിന് സമീപത്ത് നിന്നാണ് നാടന്‍ ബോംബിന്റെ ശേഖരം പോലിസ് കണ്ടെത്തിയത്. ചെമ്മണ്ട കായല്‍ പാടശേഖരത്തില്‍ നിന്ന് 5 ഇലക്ട്രോണിക് ഡിറ്റണേറ്ററുകള്‍, 2 ജലാറ്റിന്‍ സ്റ്റിക്കുകള്‍, തിരകള്‍ എിവ നേരത്തെ കണ്ടെടുത്തിരുന്നു. കഴിഞ്ഞ 7നാണ് രണ്ടംഗ സംഘം ബൈക്കിലെത്തി നെടുമ്പാള്‍ തൊട്ടിപ്പാള്‍ റോഡില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.