കങ്കണാ റണാവത്ത് നായികയായി എത്തുന്ന പുതിയ ചിത്രം സിമ്രാന് സെപ്തംബര്‍ 15ന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. ലഗഡി ഹെയ് തായ് എന്ന് തുടങ്ങുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. വായുവിന്റെ വരികള്‍ക്ക് ജിഗറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗുരു രന്ദ്ധാവ, ജൊനിത ഗാന്ധി എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.
ബാങ്ക് മോഷണത്തിന് അമേരിക്കയില്‍ ജയിലിലാകുന്ന ഇന്ത്യക്കാരിയുടെ കഥയാണ് ചിത്രം പറയുന്നത്. ഹന്‍സാല്‍ മേത്തയാണ് ചിത്രം സംവിധാനം ചെയ്തത്. അപൂര്‍വ അസ്രാണിയുടേതാണ് തിരക്കഥ.