ജെഡിയു രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നും മുതിര്‍ന്ന നേതാവ് ശരത് യാദവിനെ നീക്കി. നിതീഷ് കുമാറിന്റെ വിശ്വസ്തന് ആര്.പി.പി. സിങ് ആണ് പുതിയ രാജ്യസഭാ കക്ഷിനേതാവ്. ഉപരാഷ്ട്രപതിയെ കണ്ടുവെന്നും ഇതുമായി ബന്ധപ്പെട്ട കത്ത് കൈമാറിയെന്നും ജെഡിയു ബിഹാര്‍ പ്രസിഡന്റ് അറിയിച്ചു. പാര്‍ട്ടി വിരുദ്ധ നടപടികള്‍ തുടരുന്ന ഒരു വ്യക്തിക്കെതിരെ ഏകകണ്ഠമായാണ് നടപടിയെടുത്തെന്നും ജെഡിയു നേതൃത്വം അവകാശപ്പെട്ടു.
ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം നാടകീയമായി രാജിവെക്കുകയും ബി.ജെ.പിയുമായി കൂട്ടുകൂടി മുഖ്യമന്ത്രിയാകുകയും ചെയ്ത നിതീഷ് കുമാറിന്റെ നടപടിയെ ശരദ് യാദവ് പിന്തുണച്ചിരുന്നില്ല. നിതീഷ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ശരദ് യാദവ് തന്നെ അനുകൂലിക്കുന്ന നേതാക്കളുടെ യോഗം വിളിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു യോഗം. ഇത്തരം നടപടികളെത്തുടര്‍ന്നാണ് അദ്ദേഹത്തിനെതിരായ നീക്കം.