കശ്മീരിലെ പൂഞ്ച് ജില്ലയിലെ മെന്ധാര് മേഖലയില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റ് ഒരു സ്ത്രീ കൊല്ലപ്പെട്ടു. റുഖിയ ബീ എന്ന 45 കാരിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം.
യാതൊരു പ്രകോപനവുമില്ലാതിരുന്നിട്ടും പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നതായും അറിയിച്ചിട്ടുണ്ട്.