ലാല്‍ജോസ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങി. കടലും കരയും എന്നു തുടങ്ങുന്ന ഗാനം എംജി ശ്രീകുമാറാണ് ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്റേതാണ് സംഗീതം.
ബെന്നി പി നായരമ്പലം തിരക്കഥ എഴുതുന്ന ചിത്രത്തില്‍ മൈക്കിള്‍ ഇടിക്കുള എന്ന കോളേജ് അധ്യാപകനായാണ് മോഹന്‍ലാല്‍ എത്തുന്നത്.അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയരായ അന്ന രേഷ്മ രാജനും ശരത്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. അനൂപ് മേനോന്, അരുണ്‍കുര്യന്‍, കലാഭവന്‍ ഷാജോന്‍, ശിവജി ഗുരുവായൂര്‍, പ്രിയങ്ക നായര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ എത്തും.