നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകന് വൈശാഖിനെ പോലീസ് ചോദ്യം ചെയ്യുന്നു. വൈശാഖിനോട് ഹാജരാകന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ആലുവ പോലീസ് ക്ലബിലെത്തി.
ദിലീപ് നായകനായ സൗണ്ട് തോമ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വൈശാഖ്. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ ഉള്‍പ്പടെ നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നുവെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാനാണ് വൈശാഖിനെ വിളിച്ചു വരുത്തിയത്.