മെഡിക്കല്‍ കോഴ, വ്യാജ രസീത് വാര്‍ത്തകള്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ടു ബിജെപി നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടി. വിവി രാജേഷ് , പ്രഫുല്‍ കൃഷ്ണ എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. ഇരുവരേയും സംഘടനാ ചുമതലകളില്‍ നിന്ന് പുറത്താക്കി.
സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് നടപടി സ്വീകരിച്ചത്.മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ത്തിയതിനാണ് വിവി രാജേഷിനെതിരെ നടപടി. വ്യാജ റസീത് വാര്‍ത്ത ചോര്‍ത്തിയ സംഭവത്തിലാണ് പ്രഫുല്‍ കൃഷ്ണയ്ക്കെതിരെ അച്ചടക്ക നടപടി. സംസ്ഥാന കോര്‍ കമ്മറ്റിയിലും അച്ചടക്ക സമിതിയിലും ചര്‍ച്ച ചെയ്യാതെയാണ് നടപടി ഉണ്ടായിരിക്കുന്നത്.