Home app

സിപിഎം നേതാക്കള്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗവുമായി ശോഭാ സുരേന്ദ്രന്‍

പ്രകോപനപരമായ പ്രസംഗവുമായി വീണ്ടും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്ത്. കോട്ടയം പൊന്‍കുന്നത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ശോഭ സിപിഎം നേതാക്കള്‍ക്കെതിരെ പ്രകോപനപരമായി പ്രസംഗിച്ചത്.

സംസ്്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തെക്കോട്ടെടുക്കാന്‍ സമയമായില്ലേ എന്നും ഇനിയും നേരാംവണ്ണം ജീവിക്കണമെന്നും ശോഭ പറഞ്ഞു. ഇന്ത്യ ഭരിക്കുന്നത് പിണറായിയുടെ വല്യേട്ടനല്ല, കോടിയേരിക്ക് കേരളത്തില്‍ മാത്രം സഞ്ചരിച്ചാല്‍ മതിയോ എന്നും ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളില്‍ പോകേണ്ടെ എന്നും ശോഭ പ്രസംഗത്തില്‍ ചോദിച്ചു.

ആര്‍എസ് എസില്‍ നിന്ന് സിപിഎമ്മിലെത്തിയ സുധീഷ് മിന്നിക്കെതിരേയും ശോഭ ആഞ്ഞടിച്ചു. സുധീഷിന്റെ പേര് നായ്ക്കള്‍ക്ക് ഇടണമെന്നായിരുന്നു ശോഭയുടെ ആഹ്വാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top