തൃശൂര്‍: ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിന്ന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന് പാര്‍ട്ടി നേതൃയോഗത്തിനെത്തി. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പങ്കെടുക്കുന്ന പരിപാടിക്കാണ് ശോഭാ സുരേന്ദ്രൻ എത്തിയത്. കഴിഞ്ഞ 10 മാസമായി പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ശോഭ സുരേന്ദ്രന്.
സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ശോഭ സുരേന്ദ്രന് തയാറായില്ല. ദേശീയ അധ്യക്ഷന്‍ പങ്കെടുക്കുന്ന ഒരു യോഗത്തിനാണ് ഞാന്‍ വരുന്നത്. സംഘടനയും സുഹൃത്തുക്കളും അതാഗ്രഹിക്കുന്നു. ഇന്നത്തെ ദിവസം ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ല. അഖിലേന്ത്യാ അധ്യക്ഷന്‍ പറഞ്ഞതിന് അപ്പുറത്തേക്കായി ഒന്നും പറയാനില്ല -ശോഭ സുരേന്ദ്രന് വ്യക്തമാക്കി.