ഓണ്‍ലൈന്‍ ഗെയിം ബ്ലൂവെയില്‍ നിരോധിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഗെയിം ഉപയോഗിക്കുന്നവരെ പോലീസ് നിരീക്ഷിച്ചുവരികയാണെന്നും അപകടകാരിയായ ഗെയിമിനെതിരെ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിയമസഭയില്‍ രാജു എബ്രഹാമാണ് വിഷയം ഉന്നയിച്ചത്. കേരളത്തില്‍ രണ്ടായിരിത്തോളം പേര് ഗെയിം ഉപയോഗിക്കുന്നതായി പോലീസ് വെളിപ്പെടുത്തിയിരുന്നു. പാലക്കാട്ട് നിന്ന് നാല് കുട്ടികള്‍ ചാവക്കാട് കടല്‍ കാണാന്‍ വന്നത് ഗെയിമിന്റെ സ്വീധിനത്താലാണെന്ന സംശയവുമുണ്ട്.