Home app

യുവതിയെ ആക്രമിച്ച കേസ്; ബിജെപി നേതാവിന്റെ മകന്‍ കീഴടങ്ങി

ചണ്ഡിഗഡില്‍ യുവതിയെ ആക്രമിച്ച കേസില്‍ ഹരിയാന ബിജെപി നേതാവിന്റെ മകന്‍ വികാസ് ബരാല കീഴടങ്ങി. പതിനൊന്നുമണിയോടുകൂടീയാണ് ഇയാള്‍ സ്‌റ്റേഷനിലെത്തി പോലീസിന് പിടികൊടുത്തത്. ഇന്ന് പതിനൊന്നു മണിക്കുള്ളില്‍ വികാസ് ബരാല സ്റ്റേഷനിലെത്തണമെന്ന് പോലീസ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

ഇതറിഞ്ഞ ഉടന്‍ വികാസ് ചണ്ഡീഗഡിലേക്ക് പുറപ്പെടുകയായിരുന്നു എന്ന് ബിജെപി നേതാവ് സുഭാഷ് ബരാല പറഞ്ഞു. അന്വേഷണവുമായി വികാസ് ബരാല പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ വികാസ് ബരേലും സുഹൃത്ത് ആഷിഷ് ബരേലും പിന്തുടര്‍ന്നെത്തി തട്ടിക്കൊണ്ടു പോകാനും ആക്രമിക്കാനും ശ്രമിച്ചുവെന്ന് പരാതിക്കാരി പോലീസിന് മൊഴി നല്‍കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top